മാക്കൂട്ടം ചുരം പാത അടച്ച സംഭവം: നിലപാടിൽ അയവില്ലാതെ കർണ്ണാടക

ഇരിട്ടി : കുടകിലൂടെ മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിരോധനം കർശനമായി തുടരാൻ കർണ്ണാടക സർക്കാറിന്റെ തീരുമാനം. ഇന്നലെ രാവിലെ കുടക് ഡി സി പി ആനീസ് കണ്മണി ജോയിയുടെ നേതൃത്വത്തിൽ മടിക്കേരി കലക്ടറേറ്റിൽ നടന്ന ചേർന്ന യോഗത്തിലാണ് വിലക്ക് തുടരാൻ തീരുമാനമായത് . മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള വരുമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യ പ്പെട്ടിരുന്നെങ്കിലും നിരോധനം ശക്തമായി തുടരാനാണ് കർണ്ണാടക സർക്കാരിന്റെ തീരുമാനം .

രണ്ട് എം എൽ എ മാർ, രണ്ട് എം. എൽ. സി മാർ മറ്റു ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കുടകിൽ നിന്നും ആരും പച്ചക്കറി ശേഖരിച്ച് വിൽപ്പനക്കായി കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല. പച്ചക്കറിയും ആവശ്യവസ്തുക്കളും കൊണ്ടുപോകുന്നത് മൈസൂരിൽ നിന്നുമാണ്. മൈസൂരിൽ നിന്നും എച്ച് ഡി കോട്ടവഴി കേരളത്തിലെ മാനന്തവാടിയിൽ എത്താൻ തുല്യ ദൂരമാണ്. അതുകൊണ്ടുതന്നെ ദൂരവുമായി പ്രചരിപ്പിക്കുന്ന വാർത്തകളും അടിസ്ഥാനമില്ലന്നാണ് കടക് ജനപ്രതിനിധികൾ പറയുന്നത്. കുടകിൽ ഇതുവരെ ഒരാൾക്ക് മാത്രമാണ് രോഗം പിടിപെട്ടത്. രോഗം ഭേദമായ ഇയാൾ ഇന്ന് ആശുപത്രിവിടും. കുടകിൽ നിലവിൽ മറ്റാർക്കും രോഗം സ്ഥിരീ കരിച്ചിട്ടില്ല.

കേരളത്തിൽ നിന്നുള്ളവർ മാക്കൂട്ടം ചുരം പാത വഴി യാത്ര ചെയ്യാൻ പാടില്ലെന്നാണു ഇവരുടെ വാദം. കൂടാതെ ഇതുവഴി കടന്നു പോകുന്ന പച്ചക്കറി വണ്ടികളിൽ രണ്ടുപേരെയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ അഞ്ചും ആറും പേരെ ഇത്തരം ലോറികളിൽ കിടത്തി കടത്തു ന്നതായി കണ്ടെത്തിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇത് മനസ്സിലായത്. ഇതിനു പുറമേ കഴിഞ്ഞദിവസം കേരളത്തിൽ വിവിധയിടങ്ങളിൽ തൊഴിലിലേർപ്പെട്ട നൂറ്റി അറുപത്തി രണ്ടോളം കർണ്ണാടകക്കാരായ തൊഴിലാളികളെ യാതൊരുവിധ പരിശോധനയും കൂടാതെ മക്കൂട്ടത്തേക്ക് കടത്തിവിട്ടു. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പെട്ടവരായിരുന്നു ഇവർ. പതിനാല് ദിവസത്തോളം നിരീക്ഷണത്തിൽവെയ്ക്കേണ്ടവരായിരുന്നു എന്നിരിക്കേ യാതൊരു നടപടിയുംസ്വീകരിക്കാതെയായിരുന്നു ഇവരെ കടത്തിവിട്ടത് എന്നതും കുടക് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചു.
ഇതെല്ലാമാണ് മാക്കൂട്ടം ചുരം പാതവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കാൻ ജില്ലാ ഭരണകൂടം ഉന്നയിക്കുന്ന കാരണങ്ങൾ.

ഡി സി പി ആനീസ് കണ്മണി ജോയിയെ കൂടാതെ എം എൽ എ മാരായ അപ്പാച്ചു രഞ്ജൻ, കെ.ജി. ബൊപ്പയ്യ , എം എൽ സി മാരായ വീണാ അച്ചയ്യ , സുനിൽ സുബ്രഹ്മണ്യൻ , എസ് പി സുമൻ പലേക്കർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു