മദ്യാസക്തി: മദ്യത്തിന് കുറിപ്പടി നൽകാൻ ഡോക്ടർമാർക്ക് കഴിയില്ല: ഐഎംഎ

തിരുവനന്തപുരം.: മദ്യപിൻവാങ്ങൽ ലക്ഷണമുള്ളവർക്ക് എക്സൈസ് വകുപ്പ് ഡോക്ടറുടെ കുറിപ്പോടെ മദ്യം നൽകാനുള്ള നടപടി ഉണ്ടാക്കുമെന്ന സർക്കാർ നീക്കത്തിനെതിരെ ഐ.എം.എ.

ആൽക്കഹോൽ വിത്ഡ്രോയൽ അഥവാ മദ്യപിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ വ്യക്തമാക്കി. ആൽക്കഹോൽ വിഡ്രോയൽ അഥവാ പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്ക് ശാസ്ത്രീയ ചികിത്സയാണ് നൽകേണ്ടത്. വീടുകളിൽ വെച്ചോ, ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തോ മരുന്നുകൾ നൽകി ഇതിന് ചികിത്സ നൽകാവുന്നതാണ്.

അതിന് പകരം ഇത്തരം ആളുകൾക്ക് മദ്യം നൽകുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാകില്ല. അതോടൊപ്പം ഇത്തരം മദ്യം നൽകുന്നതിനുള്ള കുറിപ്പടി നൽകുന്നതിനുള്ള നിയമപരമായ ബാധ്യതയും ഡോക്ടർമാർക്കില്ല. മദ്യ കുറിപ്പടി എഴുതി നൽകുന്നത് വഴി ചികിത്സിക്കാനുള്ള അവകാശമായ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ടന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.

ശാസ്ത്രീയമായ ചികിത്സ രീതികളാണ് ഇത്തരം പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്ക് നല്ലത്. മറ്റ് മാർഗങ്ങൾ അവലംബിക്കുന്നത്. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ സഹായിക്കുകയുള്ളൂവെന്നും ഐഎംഎ അറിയിച്ചു. ഈ നിർദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. എബ്രഹാം വർഗീസ് , സെക്രട്ടറി ഡോ.ഗോപികമാർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു