മദ്യാസക്തി: മദ്യം നൽകാൻ എക്സൈസിന് ഉത്തരവ്, എവിടുന്ന് നൽകുമെന്ന് ആശങ്ക; വന്നവരെ മടക്കി

ഡോക്ടർ ബോധ്യപ്പെട്ട്
മാത്രമേ രേഖ നൽകാവൂ എന്ന് സൂചന

കൊച്ചി: ലോക്ക് ഡൗൺ കാലത്ത് മദ്യാസക്തിയുള്ളവർക്ക് ഗുരുതരാവസ്ഥയിൽ ഡോക്ടറുടെ കുറിപ്പോടെ മദ്യം എക്സൈസിന് നൽകാമെന്ന ഉത്തരവ് എക്സൈസ് ഓഫീസുകൾക്ക് ലഭിച്ചു. എന്നാൽ എവിടുന്ന് മദ്യം നൽകുമെന്ന ആശങ്ക ബാക്കി. ഡോക്ടറുടെ കുറിപ്പോടെ എത്തിയവരെ ആശ്വസിപ്പിച്ച് നാളെ വരണമെന്നറിയിച്ച് തിരിച്ചയച്ചു.

രോഗിക്ക് വിത് ഡ്രോവൽ സിൻഡ്രേം ഉണ്ടന്ന് കണ്ടെത്തുകയും ഡോക്ടർക്ക് ബോധ്യം ഉണ്ടായി കുറിപ്പു നൽകിയാലെ അതുമായി അതാത് എക്സൈസ് റെയ്ഞ്ച് ഓഫീസിലാണ് രോഗിയോ ബന്ധപ്പെട്ട ആൾ മുഖേന എത്തേണ്ടത്. പരിശോധനക്ക് ശേഷം എക്സൈസ് ജില്ലാ വെയർ ഹൗസിലേയ്ക്ക് പാസ് നൽകും. ജില്ലയിൽ ഏത് ഭാഗത്ത് നിന്ന് വന്നാലും ജില്ലാ വെയർഹൗസിൽ നിന്നു നിർദേശം ലഭിച്ച് ഔട്ട് ലെറ്റിൽ നിന്നും മാത്രമാണ് ലഭിക്കുക.

എന്നാൽ ഔട്ട് ലെറ്റ് തുറന്ന് പ്രവർത്തിക്കരുതെന്ന് ഗവ. ഡെപ്യൂട്ടി സെക്രട്ടറി ഒപ്പിട്ട ഉത്തരവിൽ പറയുന്നു. എവിടുന്ന് നൽകണമെന്നോ, മറ്റ് സാങ്കേതികമായതൊന്നും ഉത്തരവ് വെയർഹൗസിന് ലഭിച്ചില്ലന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മദ്യം നൽകാനുള്ള ഉത്തരവ് ഉണ്ടെങ്കിലും രോഗികൾ എത്തിയാൽ നൽകാൻ കഴിയാത്ത അവസ്ഥയാണ് എക്സൈസിനു മുന്നിലുള്ളത്. ഈ സാഹചര്യത്തിൽ വടകര മേഖലയിൽ നിന്ന് രണ്ട് പേർ വന്നു. ഇവരുമായി എക്സൈസ് ഉദ്യോഗസ്ഥർ സംസാരിച്ച് നാളെ വരാൻ അറിയിച്ച് തിരിച്ചയക്കുകയാണ് ഉണ്ടായത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു