മദ്യാസക്തിക്ക് മദ്യം മരുന്നല്ല, വിഷമദ്യ ചികിത്സക്ക് (എത്തനോൾ ട്രീറ്റ്) മറുമരുന്ന്

സർക്കാർ ഉത്തരവ്
ലഭിക്കാതെ എക്സൈസ്

കോഴിക്കോട്: കോവിഡ് 19 നെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ പ്രഖ്യപിച്ചതോടെ സംസ്ഥാനത്ത് മദ്യ വിപണിയും നിശ്ചലമായ സാഹചര്യത്തിൽ മദ്യപിൻ വാങ്ങൽ ലക്ഷണമുള്ളവർക്ക് മദ്യം നൽകുന്നതിനെ കുറിച്ച് ചർച്ച സജീവമാകുന്നു.

മദ്യപിൻവാങ്ങൽ ലക്ഷണമുള്ളവർക്ക് ഡോക്ടറുടെ കുറിപ്പോടെ മദ്യം നൽകാനുള്ള നടപടി എക്സൈസ് വകുപ്പ് ഉണ്ടാക്കുമെന്ന അഭിപ്രായത്തിനെതിരെ ഐ.എം.എ രംഗത്തെത്തിയതാണ് ചർച്ചയായത്.

ആൽക്കഹോൾ വിത്ഡ്രോയൽ അഥവാ മദ്യപിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ വ്യക്തമാക്കിയത്. ലക്ഷണം ഉള്ളവർക്ക് ശാസ്ത്രീയ ചികിത്സയാണ് നൽകേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

മദ്യം കിട്ടാതെ ഉണ്ടാകുന്ന ലക്ഷണമുള്ളവർ വീടുകളിൽ വെച്ചോ, ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തോ മരുന്നുകൾ നൽകി ഇതിന് ചികിത്സ നൽകാവുന്നതാണ്. ഇതിന് മദ്യം മറുമരുന്നല്ലന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

വിഷമദ്യം (മെത്തനോൾ) ശരീരത്തിൽ പ്രവേശിച്ച് രോഗി അത്യാസന്ന ഘട്ടത്തിൽ ആകുമ്പോൾ ഡോക്ടർമാർ ‘എത്തനോൾട്രീറ്റ് ‘ എന്ന പേരിൽ നൽകാറുണ്ട്. ഇത് ശരീരത്തിൽ പ്രവേശിച്ച വിഷമദ്യത്തെ നിർവ്വീര്യമാക്കാനും വിഷമദ്യം ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഫോർ മിക് ആസിഡിനെ നിർവ്വീര്യമാക്കാനുമാണ് രോഗിക്ക് ഈ അവസരത്തിൽ നൽകുന്നത്.
ഇത്തരം ചികിത്സ വിഷമദ്യ ദുരന്തങ്ങളുള്ള സമയത്ത് മാത്രമാണന്നാണ് വിദഗ്ദ ഡോക്ടർമാർ പറയുന്നത്.

മദ്യം ലഭ്യമല്ലാതെയാകുമ്പോൾ സ്ഥിരം മദ്യത്തിന് ആസക്തിയുള്ളവരാണ് മദ്യപിൻ വാങ്ങൽ ലക്ഷണം കാണിക്കുക. മദ്യലഭ്യത ഇല്ലാതെ മുന്നോ നാലോ ദിവസം പിന്നിടണം ലക്ഷണം കണ്ടു തുടങ്ങാൻ. വിറയൽ, വിയർപ്പ്, സ്വപ്നാടനം, കാണാത്തവ കാണുന്നതായി തോന്നൽ എന്നിവയാണ് പ്രാഥമിക ലക്ഷണമായി വരുന്ന തെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു.

അതേ സമയം ഡോക്ടറുടെ കുറിപ്പോടെ മദ്യം ലഭ്യമാക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭ്യമായിട്ടില്ലെന്ന് എക്സൈസ് ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. ഉത്തരവ് ലഭിച്ചാലും കൂടുതൽ നിയമപ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. മദ്യം നിലവിൽ ലൈസൻസികളുടെ സ്റ്റോക്കിലാണ് ഉള്ളത്.

ശാസ്ത്രീയമായ ചികിത്സ രീതികളാണ് ഇത്തരം പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്ക് നല്ലതെന്നാണ് ഐ.എം എ പറയുന്നത്. മറ്റ് മാർഗങ്ങൾ അവലംബിക്കുന്നത്. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ സഹായിക്കുകയുള്ളൂവെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ നിർദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. എബ്രഹാം വർഗീസ് , സെക്രട്ടറി ഡോ.ഗോപികമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു