പാൽ വന്ന് കൊണ്ടു പോകാം ; മുറ്റത്ത് ബോർഡ് വച്ച് വയനാട്ടിലെ ക്ഷീരകർഷകൻ

കൽപ്പറ്റ: “പാൽ വേണ്ടവർക്ക് പാത്രവുമായി  വന്ന് എടുത്തുകൊണ്ടു പോകാം….. കൈ കഴുകാൻ വെള്ളവും സോപ്പും വെച്ചിട്ടുണ്ട് … പാൽ കൂടുതൽ ആവിശ്യമുള്ളവർക്കും വരാം …. ”
വയനാട്ടിലെ കേണിച്ചിറ സ്വദേശി അഭിലാഷ് ബുധനാഴ്ച രാവിലെ പാൽപാത്രത്തിന്റെ ചിത്രത്തിനൊപ്പം ഫെയ്സ്ബു ക്കിൽ പങ്കുവച്ച് വാചകമാണിത് . മുപ്പത് പശുക്കളുള്ള അഭിലാഷിന് ഇങ്ങനൊരു ബോർഡ് വീടിനു മുന്നിൽ തൂക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല . മലബാർ മിൽമ പാൽ സംഭരിക്കുന്നില്ല എന്ന് തീരുമാനിച്ചതാണ് അഭിലാഷിനെ ഇങ്ങനെയൊരു ഉദ്യമത്തിനു പ്രരിപ്പിച്ചത് .
രാവിലെ 130 ലീറ്ററാണ് അഭിലാഷിന്റെ ഫാമിലെ പാലുൽപാദനം . ഇത്രയും പാൽ വെറുതെ കളയണമല്ലോ എന്ന്
ചിന്തിച്ചപ്പോഴാണ് ഇങ്ങനെയൊരാശയം മനസിൽ തോന്നിയത് . അതും ഇന്ന് രാവിലെ . വെറുതെ കളയുന്നതിലും നല്ലത് ആവശ്യക്കാർക്ക് ഉപകരിക്കുമല്ലോ എന്ന് അഭിലാഷ് ചിന്തിച്ചു . വീടിനു മുന്നിലെ വഴിയിൽ വലിയ പാത്രത്തിൽ പാൽ വച്ചതിനൊപ്പം സമീപത്ത് കെ കഴുകാൻ സോപ്പും വെള്ളവുംകൂടി വച്ചിരുന്നു . ഒന്നര മണിക്കൂറിനുള്ളിൽ 130 ലീറ്റൽ പാലും തീർന്നെന്ന് അഭിലാഷ് പറഞ്ഞു .സമീപവാസികൾ പാത്രവുമായി എത്തിയാണ് പാൽ എടുത്തത് . കൂടുതൽ പാൽ ആവശ്യമുള്ളവർക്ക് കൂടുതൽ പ്രത്യേകം നൽകുകയും ചെയ്തു . പനീർ പോലുള്ള ഉൽപന്നങ്ങൾ തയാറാക്കാൻ പാൽ എടുത്തവരും ഇതിൽ ഉൾപ്പെടും . രാവിലെ പാൽ വിതരണം ചെയ്തപോലെ വൈകുന്നേരവും വിതരണം ചെയ്യും. . ഉച്ചകഴിഞ്ഞ് 80 ലീറ്റർ പാലുണ്ടാകും . 30 പശുക്കളാണ് അഭിലാഷിനുള്ളത് . അതിൽ 22 എണ്ണമാണ് കറവയുള്ളത് . നിലവിൽ ഇന്നുമാത്രമാണ് മലബാർ മിൽമ പാൽ സംഭരിക്കുന്നില്ല എന്ന് അറിയിച്ചിരിക്കുന്നത് . നാളെ മുതൽ പാൽ വിൽപന സാധാരണഗതിയിലാകുമെന്നാണ് അഭിലാഷിന്റെ പ്രതീക്ഷ . കഴിഞ്ഞ പ്രളയം കനത്ത നാശം വിതച്ച് വയനാട്ടിലെ കർഷകർ പിടിച്ചുനിൽക്കുന്നത് പാൽ വിൽപനയിലൂടെയാണ് . എന്നാൽ , നിയന്തണണം തുടർന്നാൽ അത് വലിയ തിരിച്ചടിയാകും . സംസ്ഥാനത്തെ നിയന്ത്രണം മുന്നിൽക്കണ്ട് പശുക്കൾക്ക് ഒന്നര മാസത്തേക്കുള്ള തീറ്റ മുൻകൂട്ടി സംഭരിച്ചിരിക്കുകയാണ് അഭിലാഷ് .മാത്രമല്ല അഭിലാഷ് സെക്രട്ടറിയായ മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ ( എംഡിഎഫ്എ ) മുൻകൈയെടുത്ത് അംഗങ്ങളായ കർഷകർക്ക് ആവശ്യമായ കാലിത്തീറ്റ എത്തിച്ചുകൊടുത്തിട്ടുണ്ട് . എന്നാൽ , പത്തു ദിവസം കൂടി കഴിഞ്ഞാൽ സാധാരണക്കാർ പ്രതിസന്ധിയിലായേക്കുമെന്ന് അഭിലാഷ് പറയുന്നു . ഇത് മുൻനിർത്തി കർഷകർക്ക് ആവശ്യമായ വൈക്കോലും തീറ്റയും എത്തിച്ചുനൽകാൻ മിൽമ മുൻകൈ എടുക്കണമെന്ന് എംഡിഎഫ്എക്കുവേണ്ടി അഭിലാഷ് ആവശ്യപ്പെട്ടു . കർഷകരുടെ പക്കൽ പണമില്ലാത്ത അവസ്ഥയായതിനാൽ തീറ്റയ്ക്കുള്ള തുക മിൽമ മുടക്കിയശേഷം പാലളക്കുന്നതിൽനിന്ന് തവണ വ്യവസ്ഥയിൽ പിടിച്ചാൽ കർഷകർക്ക് ആശ്വാസമാകുമെന്നും  കർഷകർക്ക് ആശ്വാസമാകുമെന്നും അഭിലാഷ് കൂട്ടിച്ചേർത്തു . ഹോട്ടലുകൾ അടച്ചതിനാൽ പന്നിക്കർഷകരും പ്രതിസന്ധിയിലാണ് . എംഡിഎഫ്എയുടെ നേതൃത്തത്തിൽ ഗുണ്ടൽപേട്ടിൽനിന്ന് ചോളപ്പൊടി എത്തിച്ച് കർഷകർക്ക് നൽകിയതായും അഭിലാഷ് പറഞ്ഞു . ചോളപ്പൊടി കുതിർത്താണ് പന്നികൾക്കു നൽകുക . മലബാർ മിൽമ ഇന്ന് പാൽ സംഭരിക്കാത്തതിനാൽ മലബാർ പ്രദേശത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിലാണ് . വരും ദിവസങ്ങളിൽ മൃഗസംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കർഷകരുടെ സ്ഥിതി കൂടുതൽ സങ്കീർണമായേക്കാം . 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു