പായിപ്പാട്ട് സംഭവം: ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചു – മുഖ്യമന്ത്രി

തിരുവനന്തപുരം: പായിപ്പാട്ട് നടന്നത് സംസ്ഥാനം കൊറോണ വൈറസ് തടയുന്നതില്‍ നേടിയ വിജയത്തെ താറടിക്കാനുള്ള ശ്രമമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തികച്ചും ആസൂത്രിതമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറിയാവുന്ന കാര്യങ്ങള്‍ മാറ്റി വച്ച് ഇതിനു പിന്നില്‍ ഒന്നോ അതിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചതായി വിവരം ഉണ്ട്. ഇക്കാര്യം പൊലീസ് അന്വേഷണം നടത്തും. സംഭവത്തില്‍ രണ്ട് പേരെ മലപ്പുറത്ത് പിടികൂടിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ രണ്ടും മലയാളികളാണ്.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കേണ്ടത് കരാറുകാരാണ്. സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു