തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു: ഡിഎംഒ

കാസർഗോഡ് : ജില്ലയിൽ കൊറോണ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡിഎംഒ ഡോ. എ വി രാംദാസ് പറഞ്ഞു.

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് 45 പോസിറ്റീവ് കേസുകളില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഒരാള്‍ക്കു മാത്രമാണ് നിലവില്‍ നെഗറ്റീവ് ആയി മാറിയിട്ടുള്ളത്. മൂന്ന് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ മാത്രമേ നെഗറ്റീവ് ആയി പരിഗണിക്കുകയുള്ളു. ഇങ്ങനെ നാലും നെഗറ്റീവ് ആയാല്‍ വീണ്ടും റൂം ക്വാറന്റൈന്‍ പാലിക്കണം. ഇതല്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ അവഗണിക്കണമെന്ന് ഡി എം ഒ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു