ഗള്‍ഫിൽ നിന്ന് തിരിച്ചെത്തിയവര്‍ വിവരങ്ങള്‍ കൈമാറണം: ജില്ലാ കലക്ടര്‍

മലപ്പുറം: മാര്‍ച്ച് ഒന്നു മുതല്‍ യു.എ.ഇ, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ജില്ലയില്‍ തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ചു.

കോവിഡ് 19 വ്യാപനം തടയാന്‍ ഇത് അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ അലംഭാവമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയവര്‍ക്കും ഇത് ബാധകമാണ്.
മാര്‍ച്ച് 25 മുതല്‍ നിരവധി പേര്‍ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. പേര്, മേല്‍വിലാസം, തിരിച്ചെത്തിയ തീയ്യതി, ഗള്‍ഫില്‍ ജോലി ചെയ്തതും താമസിച്ചിരുന്നതുമായ സ്ഥലങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്.  വിവരങ്ങള്‍ നല്‍കേണ്ടതിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.സിയിലും ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലും ലഭ്യമാണന്ന് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു