കോവിഡ് 19 : രോഗം വന്ന്മരിച്ച ആളുമായി സമ്പര്‍ക്കം : ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തന്‍കോട് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു