കൊവിഡ്: ഐസോലേഷൻ സംവിധാനമായി ട്രയിൻ ബോഗികൾ ഒരുങ്ങി

ഇനി ഇന്ത്യയിലെവിടെയും ഓടിയെത്തും

ചെന്നൈ: കൊവിഡ് 19 വൈറസ് രോഗബാധയെ തുടർന്ന് ദക്ഷിണ റയിൽവെ ട്രയിൻ ബോഗികൾ ഐസോലേഷൻ ബോഗികളാക്കി മാറ്റി. നിലവിലുള്ള ശീതീകരണ സംവിധാന മില്ലാത്ത ബോഗികളാണ് പരീക്ഷണ അടിസ്ഥാനത്തിൽ കൊവിഡ് വൈറസ് ബാധയുള്ളവർക്കായി ഒരുക്കിയത്.
രാജ്യത്തിൻ്റെ ഏത് കോണിലേയ്ക്കും അടിയന്തിര ആവശ്യം ഉണ്ടായാൽ ഇത്തരം ബോഗികൾ ഓടിയെത്തും.
ബോഗികളിലെ ഓരോ ആറ് ബർത്തുകളുള്ള ക്യാമ്പിൻ കർട്ടൻ, കണ്ണാടി, മേശ എന്നിവ സ്ഥാപിച്ച് ഒരുക്കിയിട്ടുണ്ട്. നടുവിലെ ബർത്ത് സീറ്റ് എടുത്ത് മാറ്റി സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. ശൗചാലയവും അടിമുടി മാറ്റി. ഇന്ത്യൻ രീതിയിലുള്ള ക്ലോസറ്റ് മാറ്റി ശുചീകരിച്ചു.
ഓരോ ബോഗിയിലും ഒമ്പത് പേരെ ചികിത്സിക്കാനുള്ള സൗകര്യം ഉണ്ട്. ഒരു ഐസോലേഷൻ ടെയിനിൽ 23-24 ബോഗികളാണ് ഉള്ളത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു