കേരളത്തിലും കൊറോണ മരണം എറണാകുളം സ്വദേശി മരിച്ചു

കൊച്ചി: കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് കേരളത്തിൽ ഒരാൾ മരിച്ചു. ആദ്യ മരണം എറണാകുളത്ത് 69 കാരനായ മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു മരണം.
ഇയാളുടെ ഭാര്യയും രോഗബാധിതയാണന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ മാസം 16നാണ് ദുബായിൽ നിന്നെത്തിയത്. ഇവര്‍ ദുബായില്‍ നിന്ന് എത്തിയിരുന്ന വിമാനത്തിലെ മറ്റ് 49 പേരും നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന ഡ്രൈവറും രോഗബാധിതനാണ്.

മരിച്ച വ്യക്തി മാര്‍ച്ച് 22 മുതല്‍ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സ നടത്തിയിരുന്നു. നേരത്തെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അന്താരാഷട്ര നിബന്ധന അനുസരിച്ച് സംസ്ക്കരിക്കും.

മൃതദേഹം സംസ്‌ക്കരിക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ തീരുമനിച്ചിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ കളക്ടറും അറിയിച്ചു. ഇവർ താമസിച്ച ഫ്ലാറ്റിലെ മുഴുവൻ പേരും നിരീക്ഷണത്തിലാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു