കാസർകോട് ബേക്കറി തുറക്കാം ചായ, കാപ്പി വിൽക്കരുത്

കാസർകോട് : ജില്ലയിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെ ബേക്കറികൾ തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു.
എന്നാൽ ബേക്കറി കടകളിൽ ചായ, കോഫി, ഉൾപ്പടെ പാനീയങ്ങൾ വിതരണം ചെയ്യരുത്. കടകളിൽ ആളുകൾ കൂട്ടം കൂടരുത്. ജനങ്ങൾ വീടിനകത്ത് ഇരിക്കണം.അനാവശ്യമായി പുറത്തിറങ്ങരുത്. അവശ്യസാധനങ്ങൾക്ക് കടകളിൽ എത്തുന്നവർ പോലീസ് നിർദ്ദേശം അനുസരിക്കണം. ക്യൂ പാലിക്കണം. ചിക്കൻ, മട്ടൻ, ബീഫ് സ്റ്റാളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടു.. അവിടെ ആളുകൾ കൂട്ടം കൂടിയാൽ കട അടച്ചുപൂട്ടാൻ നിർദ്ദേശം നൽകുമെന്ന് കളക്ടർ പറഞ്ഞു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു