കറങ്ങാൻ ഇറങ്ങിയ 4 പേര്‍ അറസ്റ്റില്‍: 5 മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍ കടുത്ത നടപടി

ചെറുപുഴ: കൊറോണ വ്യാപനം തടയുന്നതിനു പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലാ കലക്ടറും പൊലിസ് മേധാവിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങിയ 4 പേരെ ചെറുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് 5ന് മുമ്പ് അടയ്ക്കുന്നതിനാല്‍ ഇതിനു ശേഷം നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതാണെന്നും ചെറുപുഴ പൊലിസ് അറിയിച്ചു. ക്രമസമാധാന പാലനത്തിനായി ചെറുപുഴയില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസിനെ കൂടാതെ മൂന്ന് എസ്.ഐ മാരെയും, സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐയെയും ചുമതലപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു