ഇരിട്ടിയിൽ ഡ്രോൺ നിരീക്ഷണം തുടങ്ങി

ഇരിട്ടി : ലോക്ക് ഡൗൺ ലംഘനം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇരിട്ടിയിലും അതിന്റെ മലയോര മേഖലകളിലും ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം ആരംഭിച്ചു. ഇരിട്ടി ഡി. വൈ .എസ്.പി.സജേഷ് വാഴാളപ്പിൽ , സി ഐ എ. കുട്ടികൃഷ്ണൻ, എസ് ഐ മാരായ എ.ബി. രാജു, എം.ജെ. മാത്യു,തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഇരിട്ടി ടൗണിൽ നിന്നുമാണ് നിരീക്ഷണം തുടങ്ങിയത്. റോഡുകൾക്ക് പുറമേ മറ്റു മേഖലകളിൽ ജനങ്ങൾ കൂട്ടം കൂട്ടുന്നതും, വ്യാജവാറ്റ്  പോലുള്ള കേന്ദ്രങ്ങൾ കണ്ടെത്താനും   ഡ്രോണുകൾ കൊണ്ടുള്ള നിരീക്ഷ ണങ്ങളിലൂടെ കഴിയും. ഇരിട്ടിയുടെ ചില മേഖലകളിൽ നടത്തിയ നിരീക്ഷണത്തിൽ ചിലയിടങ്ങൾ ആളുകൾ കൂട്ടം കൂടിയതായി  കണ്ടെത്തിയുട്ടുണ്ട്. എന്നാൽ ഡ്രോൺ നിരീക്ഷണം ശ്രദ്ധയിൽ പെട്ടതോടെ  ഇവർ ഓടി മാറി. വ്യാജവാറ്റ് കേന്ദ്രങ്ങളാണോ എന്ന് സംശയിക്കത്തക്ക രീതിയിലുള്ള ചില ഷെഡ്ഡുകളും നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശി കമായി ഇത്തരം സംഭവങ്ങൾ നടക്കുന്നതായി അറിവുള്ളവർ പൊലിസിന് വിവരം കൈമാറണ മെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മലയോര മേഖലകളിൽ അടക്കം ഡ്രോൺ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.  കേരളാ പൊലിസിന്റെ കീഴിലുള്ള സൈബർ ഡോമിന്റെ  നേതൃത്വ ത്തിലാണ് ഡ്രോൺ നിരീക്ഷണം നടന്നു വരുന്നത്.   മുന്നൂറ്റി അൻപതോളം ഡ്രോണുകൾ ഒരുക്കിയാണ് ഇപ്പോൾ കേരളത്തിൽ ആകാശ നിരീക്ഷണം നടന്നുവരുന്നത്. സംസ്ഥാനത്തെ വിവിധ ഡ്രോൺ അസോസി യേഷനുകളുടെ ആറോളം കോഡിനേറ്റർമാരാണ് ഇത്രയും ഡ്രോണുകൾ നിരീക്ഷ ണത്തിനായി ഏർപ്പെടു ത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ  ഇതിലെ  രണ്ട് കോഡിനേറ്റർ മാരായ അഖിൽ പുതുശ്ശേരി, എ. ബി അനൂപ് എന്നിവരുടെ നിയന്ത്രണത്തിലാണ് ഡ്രോൺ നിരീക്ഷണം നടത്തി വരുന്നത്. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു