ഇരിട്ടിയിൽ കുപ്പിവെള്ളത്തിന് അമിത വില നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ്

ഇരിട്ടി: കുപ്പിവെള്ളത്തിന് പതിമൂന്ന് രൂപയിൽ കൂടുതൽ വില ഈടാക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി ഇരിട്ടി ടൗണിലും സമീപ പ്രദേശങ്ങളിലും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി വ്യാപക പരാതി.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഇന്നലെ ഇരിട്ടി ടൗണിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപൊലിസുകാർ ഉൾപ്പെടെയുള്ളവരിൽ നിന്നും ഒരു ലിറ്റർ കുപ്പിവെള്ളത്തിന് സർക്കാർ ഉത്തരവിന് വിരുദ്ധമായി അമിത വില ഈടാക്കിയതായാണ് പരാതി .

തുടർന്ന്ഇരിട്ടി തഹസിൽദാർ ഇടപെടുകയും വ്യാപാര സ്ഥാപനയുടമകളിൽ നിന്നും പരാതിക്കാർക്ക് അമിതമായി ഈടാക്കിയ തുക തിരികെ നൽകാൻ നിർദ്ദേശിക്കുകയും അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഇരിട്ടി സപ്ലെ ഓഫിസറോട് നിർദ്ദേശിക്കുകയായിരുന്നു.

ആവശ്യസാധന വില നിർണ്ണയ പരിധിയിൽ കുപ്പിവെള്ളം ഉൾപ്പെടുത്തി വിജഞാപനംപുറപ്പെടുവിച്ച സാഹ ചര്യത്തിൽ സർക്കാർ നിശ്ചയിച്ച വിലയായ 13 രൂപയിൽ കൂടുതൽ വാങ്ങി വിൽപ്പന നടത്തുന്നവ്യാപാരികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു