ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാതൃഭാഷയില്‍ പ്രശ്‌ന പരിഹാരം

സംസ്ഥാനത്ത്
കോള്‍ സെന്റര്‍ സജ്ജം

തിരുവനന്തപുരം : കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ സജ്ജമായി.

സംസ്ഥാനതലത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. അവരവരുടെ ഭാഷകളില്‍ ( തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നല്‍കുന്നതിനും പ്രശ്ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളില്‍ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും. ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും മറുപടി നല്‍കി പ്രശ്ന പരിഹാരമുറപ്പാക്കുന്നതിനുമുള്ള സജ്ജീകരണം നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കു സംസ്ഥാനതല കോള്‍ സെന്റര്‍ നമ്പര്‍(ടോള്‍ ഫ്രീ-155214
1800 425 55214)
ഹിന്ദി, ഒറിയ, ബംഗാളി , അസാമീസ് ഭാഷകളില്‍ ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികള്‍ക്ക് അവബോധം നല്‍കുന്നതിനായി ഓഡിയോ തയാറാക്കി സാമൂഹ്യ മാധ്യമങ്ങല്‍ വഴി പ്രചരണത്തിനായി നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ ലേബര്‍ കമ്മീഷണറുടെയും അതത് ജില്ലാ കളക്ടര്‍മാരുടെയും നിര്‍ദേശാനുസരണം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു